---
title: "നാദാപുരത്ത് ജനകീയാസൂത്രണ പദ്ധതിയിൽ മുട്ടക്കോഴി വിതരണം ചെയ്തു"
english_title: "Chickens distributed under the Population Planning Project"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/347250/Chickens-distributed-under-the-Population-Planning- Project"
published_at: "2026-03-12T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b283fe19f62_news18.jpg"
keywords: []
---

# നാദാപുരത്ത് ജനകീയാസൂത്രണ പദ്ധതിയിൽ മുട്ടക്കോഴി വിതരണം ചെയ്തു

> **Lead Summary:** **നാദാപുരം:[ **നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന മുട്ടക്കോഴി വിതരണത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിറ സഫിറ പറമ്പത്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**നാദാപുരം:[ **നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന മുട്ടക്കോഴി വിതരണത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിറ സഫിറ പറമ്പത്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് അധ്യക്ഷത വഹിച്ചു. പ്രാദേശികമായ മുട്ടയുൽപ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ വിതരണോദ്ഘാടനത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വലിയ പ്രാധാന്യത്തോടെ പങ്കെടുത്തു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി. അബ്ദുൽ ജലീൽ, കെ. റംല ടീച്ചർ, പി.വി. ജയലക്ഷ്മി ടീച്ചർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ വെറ്ററിനറി ഡോക്ടർ രജിത്ത്, പഞ്ചായത്ത് മെമ്പർമാരായ അബ്ബാസ് കണയ്ക്കൽ, സി.വി. ഇബ്രാഹിം, വി.വി. റിനീഷ്, ഉമേഷ്, സുമയ്യ ജാബിർ, റോഷ്‌ന, ഹാരിസ് മാത്തോട്ടം, കരീം വലിയകണ്ണോത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

**
**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/347250/Chickens-distributed-under-the-Population-Planning- Project)